Mon. Dec 23rd, 2024

ചെന്നെെ:

തമിഴ്‌നാട് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഗവണ്‍മെന്‍റ് എക്‌സാമിനേഷന്‍സ് ഡയറക്ടറേറ്റാണ് ഫലം പുറത്തുവിട്ടത്.പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. ഒമ്പത് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി ഇരുപത്തി ഒമ്പത് പേരാണ്  ഇത്തവണ പരീക്ഷയെഴുതിയത്. കാഞ്ചീപുരം ജില്ലയില്‍ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്.  tnresults.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. 95.2 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം.

 

By Binsha Das

Digital Journalist at Woke Malayalam