Mon. Dec 23rd, 2024

മലപ്പുറം:

കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയവർക്ക് മേധാവികളറിയാതെ പൊലീസുകാരന്റെ സല്യൂട്ട്. സോഷ്യല്‍ മീഡിയയില്‍ സിനിമാ താരങ്ങളടക്കം ചിത്രം പോസ്റ്റ് ചെയ്തതോടെ പൊലീസുകാരനെതിരെ അന്വേഷണത്തിനൊരുങ്ങുകയാണ് ഡിപ്പാര്‍ട്ട്മെന്‍റ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊണ്ടോട്ടി സിഐയോട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ ആദരം നടത്തിയ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും .കൺട്രോൾ റൂമിൽ നിന്നും സ്‌പെഷ്യൽ ഡ്യൂട്ടിക്കെത്തിയ പൊലീസ്കാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ  ആദരം നടത്തിയത്.

By Binsha Das

Digital Journalist at Woke Malayalam