Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

സൂര്യനെല്ലി കേസിലെ കുറ്റവാളികളുടെ പരോള്‍ കാലാവധി സുപ്രീംകോടതി നീട്ടി. നിലവില്‍ ജാമ്യത്തിലോ, പരോളിലോ കഴിയുന്നവരുടെ കാലാവധിയാണ് നീട്ടിയത്. ഹൈക്കോടതി വിധിയ്ക്കെതിരെ  25 കുറ്റവാളികള്‍ ആണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇത്രയും പേരുടെ അപ്പീലില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കല്‍ പ്രായോഗികം അല്ലെന്ന് കോടതി നിരീക്ഷിച്ചു. കൊവിഡ് വ്യാപനം കൂടി കണക്കിലെടുത്താണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും, അജയ് രസ്‌തോഗിയും അടങ്ങിയ ബെഞ്ച് കുറ്റവാളികളുടെ പരോള്‍ കാലാവധി നീട്ടിയത്.

By Binsha Das

Digital Journalist at Woke Malayalam