Mon. Dec 23rd, 2024
മലപ്പുറം:

മലപ്പുറത്ത്‌ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങൾക്ക് ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുൾപ്പെടെ 9 പേർ കോവിഡ് ബാധിച്ചു ചികിത്സയിലാണ്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം പതിനെട്ടായി. ഇന്ന് നേരത്തെ കോഴിക്കോട്ടും തിരുവനന്തപുരത്തും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.