Thu. Jan 23rd, 2025

ചെന്നൈ

:

ഹിന്ദി അറിയാതിരുന്നാല്‍ ഇന്ത്യക്കാരല്ലാതാകുമോയെന്ന് ഡിഎംകെ എംപി കനിമൊഴി. വിമാനത്താവളത്തില്‍ ഇന്ന് തനിക്കുണ്ടായ ഒരനുഭവം പങ്കുവെച്ചാണ് കനിമൊഴിയുടെ ചോദ്യം. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥയോട് തനിക്ക് ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ചോദിച്ച മറുചോദ്യമാണ് കനിമൊഴിയെ ഇത്തരമൊരു ചോദ്യം ചോദിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

‘ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ’ എന്നായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ ചോദ്യമെന്ന് കനിമൊഴി ട്വിറ്ററില്‍ കുറിച്ചു. എന്നുമുതലാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ എന്നായതെന്ന് കനിമൊഴി ചോദിക്കുന്നു.

#hindiimposition എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ സുപ്രധാനമായ കനിമൊഴിയുടെ ഈ ചോദ്യം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.  സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ പേരുമാറ്റത്തെ വിമര്‍ശിച്ചും ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഓര്‍മ്മിപ്പിച്ചും നിരവധി പേരാണ് കനിമൊഴിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam