Thu. Jan 23rd, 2025

മുംബെെ:

ഇന്ത്യൻ 2 സെറ്റിൽ നടന്ന അപകടത്തിൽ മരിച്ച മൂന്ന് സിനിമാപ്രവർത്തകരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം ധനസഹായം നൽകി കമൽഹാസൻ. അപകടം നടന്ന സമയത്ത് ധനസഹായം നല്‍കുമെന്ന് അദ്ദേഹം വാ​ഗ്ദാനം നൽകിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി പത്തൊമ്പതിനാണ് ഇന്ത്യൻ 2 ന്റെ സെറ്റിൽ അപകടം സംഭവിക്കുന്നത്. അസിസ്റ്റൻന്റ് ഡയറക്ടർ കൃഷ്ണ, ആർട് അസിസ്റ്റന്റ് ചന്ദ്രൻ, പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു എന്നിവരായിരുന്നു മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ലൈറ്റ്മാന് എൺപത് ലക്ഷവും നിസാര പരിക്ക് പറ്റിയവർക്ക് പത്ത് ലക്ഷം വീതവും നല്‍കി.  കമല്‍ഹാസനും സംവിധായകൻ ശങ്കറും ചിത്രത്തിൻറെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും ചേർന്നാണ് തുക നല്‍കിയത്. 

By Binsha Das

Digital Journalist at Woke Malayalam