Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം വഞ്ചിയൂരിലെ ട്രഷറി തട്ടിപ്പ് കേസില്‍ മുന്‍ ഉദ്യഗസ്ഥരുടെ മൊഴിയെടുക്കും. ബിജുലാലിന് പാസ് വേര്‍ഡ് ലഭിച്ചതിനെ കുറിച്ചും അന്വേഷണം നടത്തും. മുന്‍ ട്രഷറി ഓഫീസര്‍ ഭാസ്കരന്‍റെ മൊഴി രേഖപ്പെടുത്തുന്ന അന്വേഷണ സംഘം മുന്‍പ് നടത്തിയ മോഷണം ഒത്തുതീര്‍പ്പാക്കിയതും അന്വേഷിക്കും. ഇതിനിടെ, ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ സാധ്യത തേടുകയാണ്. ട്രഷറി വകുപ്പിലെ വീഴ്ചകളെ കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കും. അതേസമയം, തട്ടിപ്പില്‍ സര്‍ക്കാരിന് നഷ്ടം 74 ലക്ഷം രൂപയാണെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നരമാസായി തട്ടിപ്പ് നടന്നിട്ടും ട്രഷറി സംവിധാനങ്ങള്‍ക്ക് കണ്ടുപിടിക്കാനായില്ലെന്നും  അന്വേഷണത്തില്‍ വ്യക്തമായി. 

By Athira Sreekumar

Digital Journalist at Woke Malayalam