Mon. Dec 23rd, 2024
തിരുവനന്തുപുരം:

ശ്രീരാമന്‍ നീതിയുടെയും, ന്യായത്തിന്‍റെയും ധാര്‍മികതയുടെയും, ധെെര്യത്തിന്‍റെയും പ്രതീകമെന്ന്  ശശി തരൂര്‍ എംപി. ഈ കെട്ട കാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണ്. ഇന്ത്യലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്ത്രിന് സ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസിന്‍റെ സ്വാഭാവിക ചുമതലയാണെന്ന് ചന്ദ്രികയുടെ മുഖപ്രസംഗം.മതേതരത്വത്തെ വെല്ലുവിളിച്ചും, അധികാരവും സംഘടനാ ശക്തിയും ഉപയോഗിച്ചുമാണ് ക്ഷേത്ര നിര്‍മാണമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.