Sat. Apr 5th, 2025
കൊച്ചി:

എറണാകുളം കോലഞ്ചേരിയിൽ 75കാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ലോറി ഡ്രൈവര്‍  മുഹമ്മദ് ഷാഫി എന്ന് പോലീസ്. കേസിലെ രണ്ടാം  പ്രതി മനോജ് ഇവരെ  ശാരീരികമായി ഉപദ്രവിച്ചതായും മുവാറ്റുപുഴ ഡിവൈഎസ്പിഎസ് മുഹമ്മദ് റിയാസ് പറഞ്ഞു.  മനോജിന്റെ അമ്മയായ ഓമനയാണ് മൂന്നാം പ്രതി. വയോധികയെ ബോധപൂർവം കൂട്ടികൊണ്ടുപോയത് ഇവരാണ്.  കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു.  കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ശാസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വൃദ്ധ അപകടനില തരണംചെയ്തു.