Mon. Dec 23rd, 2024
ലണ്ടൻ:

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ അട്ടിമറി ജയവുമായി അയർലൻഡ്. 7 വിക്കറ്റിൻ്റെ ആധികാരിക ജയമാണ് ലോക ചാമ്പ്യന്മാർക്കെതിരെ ഇംഗ്ലണ്ട് നേടിയത്. പോൾ സ്റ്റെർലിങ്, ക്യാപ്റ്റൻ ആൻഡ്രൂ ബാൽബേർണി എന്നിവരുടെ ഉജ്ജ്വല സെഞ്ചുറികളാണ് അയർലൻഡിന് ജയം സമ്മാനിച്ചത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഇംഗ്ലണ്ടിൻ്റെ ഡെവിഡ് വില്ലി മാൻ ഓഫ് ദ സീരീസായി.