Wed. Jan 22nd, 2025
ന്യൂഡൽഹി:

ഇന്ത്യയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും 24 മണിക്കൂറിനിടെ അരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍.  52,509 പുതിയ കേസുകളും  857 മരണങ്ങളുമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തൊമ്പത് ലക്ഷത്തി എണ്ണായിരത്തി ഇരുന്നൂറ്റി അമ്പത്തി അഞ്ചായി ഉയര്‍ന്നു. കൊവിഡ് മരണങ്ങളിൽ 50 ശതമാനവും ആറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.