Thu. Dec 19th, 2024
കളമശ്ശേരി:
ആലുവയിൽ നാണയം കഴിച്ചതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി. കുട്ടിയുടെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് വൻ കുടലിന്‍റെ ഭാഗത്തായി രണ്ട് നാണയങ്ങൾ കണ്ടെത്തിയത്. എന്നാൽ, ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരത്തിനായി മൃതദേഹം സ്വദേശമായ കൊല്ലം പരവൂരിലേക്ക് കൊണ്ടുപോയി.

 

By Arya MR