Fri. Apr 4th, 2025
പത്തനംതിട്ട:

പത്തനംതിട്ട കുടപ്പനയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റ‍ഡിയിലെടുത്ത മത്തായിയുടെ ദുരൂഹമരണത്തില്‍ വനപാലകരെ പ്രതിയാക്കി കേസെടുക്കും. രേഖകളിൽ ക്രമക്കേട് നടത്താൻ തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതിന് തെളിവുകള്‍ ലഭിച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ഗുരുതരവീഴ്ചയുണ്ടായെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ഉദ്യോഗസ്ഥരുടെ 12 വീഴ്ച്ചകള്‍ അക്കമിട്ടുനിരത്തിയ റിപ്പോര്‍ട്ട് അന്വേഷണ സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

By Athira Sreekumar

Digital Journalist at Woke Malayalam