Sun. Feb 23rd, 2025
കൊച്ചി:

 
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ തിളങ്ങി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ‘മൂത്തോൻ.’ മികച്ച ചിത്രവും നടനും ഉൾപ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ബാല താരമായി സഞ്ജന ദീപുവും തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓൺലൈൻ വഴി സംഘടിപ്പിച്ച മേളയുടെ ഫലപ്രഖ്യാപനവും ഓൺലൈൻ വഴിയായിരുന്നു. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരു പോലെ ഏറ്റുവാങ്ങിയ മൂത്തോന്റെ തിരക്കഥ രചിച്ചതും ഗീതുമോഹന്‍ ദാസ് തന്നെയായിരുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

By Binsha Das

Digital Journalist at Woke Malayalam