ലക്‌നൗ:
നേപ്പാളിലെ മൂന്ന് അണക്കെട്ടുകൾ തുറന്നതോടെ ഉത്തർപ്രദേശിലേ ബഹറായിച് ജില്ലയിലെ 61 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ശാരദ, ഗിരിജാപുരി, സരയൂ ബാരേജുകൾ വഴി 3.15 ലക്ഷം ഘനയടി ജലമാണ് നദികളിലേക്കു നേപ്പാൾ തുറന്നുവിട്ടത്. ഇതുമൂലം 171 വീടുകൾ തകർന്നുവെന്നും ഗ്രാമത്തിലെ ഒന്നര ലക്ഷം ഗ്രാമവാസികൾ വെള്ളപ്പൊക്കത്തിന്റെ പ്രളയകെടുതി ദുരിതം അനുഭവിക്കുകയാണെന്നും ബഹ്റായിച്ച് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാനായി എൻഡി ആർ എഫ് സംഘാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.