Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം ജില്ലാ കളക്ടറുടെ  അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസിൽ സീനിയര്‍ അക്കൗണ്ടന്റ് ഒളിവിലെന്ന് പൊലീസ്.   ജില്ലാ കളക്ടറുടെ  അക്കൗണ്ടിൽ നിന്ന് രണ്ട് കോടി തട്ടിയ കേസിൽ  വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ട്സ് ഓഫീസർ ആർ ബിജുലാലിനെതിരെ കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാൽ, ഇയാളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ കരമനയിലെ വാടക വീട്ടിൽ ബിജുലാൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍റെ പേരും പാസ് വേര്‍ഡും ഉപയോഗിച്ചാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

By Arya MR