Sat. Apr 5th, 2025

ആലുവ:

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.  കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ ഗോപി ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു.  സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഇയാൾ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ലോട്ടറി കച്ചവടക്കാരനായ ഇയാളുടെ കുടുംബത്തിലെ മറ്റ് മൂന്ന് പേർക്ക് കൂടി രോഗം പിടിപെട്ടിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു.

By Arya MR