ന്യൂയോർക്ക്:
സ്വകാര്യകമ്പനിയുമായി ചേർന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാൻ നാസ നടത്തിയ ആദ്യ ദൗത്യം പൂർണതയിലേക്ക് എത്തുന്നു. ബഹിരാകാശയാത്രികരായ റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവരുടെ പേടകം ഇന്ന് ഉച്ചതിരിഞ്ഞ് 2.41ന് ഫ്ലോറിഡ തീരത്തിന് സമീപം കടലിൽ ലാൻഡ് ചെയ്യും. ബഹിരാകാശ മനുഷ്യദൗത്യത്തിൽ സ്വകാര്യ മേഖലയുടെ കടന്നു വരവ് രേഖപ്പെടുത്തുന്ന ആദ്യ വിക്ഷേപമായിരുന്നു സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ്. 2011ൽ സ്‌പേസ് ഷട്ടിൽ പ്രോഗ്രാമാം അവസാനിച്ച ശേഷം യുഎസിൽ നിന്നുള്ള ആദ്യയാത്രയാണ് ഈ വിക്ഷേപണം.