Sun. Feb 23rd, 2025
പത്തനംതിട്ട:

പത്തനംതിട്ട ചിറ്റാരിൽ വനപാലകര്‍ കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് അന്വേഷണം സംഘം. കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് വീഴ്ച പറ്റിയതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത മത്തായിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്താതെ തെളിവെടുപ്പിന് കൊണ്ടുപോയതായി അന്വേഷണം സംഘം കണ്ടെത്തി. വനംവകുപ്പിന്റെ രേഖകളില്‍ കൃത്രിമം നടത്തിയതായും സംശയം ഉയർന്നിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam