Mon. Dec 23rd, 2024
തിരുവനന്തപുരം:

ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാളോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ  കേന്ദ്രം മുന്നറിയിപ്പ് നൽകി.

നാളെ  ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  പാലക്കാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും.  ചൊവ്വാഴ്ച ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.  കേരള തീരത്ത് 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

By Arya MR