Fri. Jan 24th, 2025

എറണാകുളം:

സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി.  എറണാകുളം, മലപ്പുറം, കാസർഗോഡ്, ഇടുക്കി  ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ ഗോപി ആണ് എറണാകുളം ജില്ലയിൽ മരിച്ചത്.

എഴുപത് വയസ്സായിരുന്നു.  മലപ്പുറത്ത് ഇന്നലെ പനി ബാധിച്ച് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു.  മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യ ആണ് മരിച്ചത്.  ആന്റിജൻ പരിശോധനയിലാണ് കുഞ്ഞിന് കൊവിഡ് പോസിറ്റീവ് ആയത്. കുഞ്ഞിന്റെ സാമ്പിൾ തുടർപരിശോധനയ്ക്ക് അയച്ചു. 

ഇടുക്കിയിൽ മരിച്ച തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസിക്ക്  മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി ടി ഹസൈനാർ ഹാജി കൊവിഡ് ബാധിച്ച് മരിച്ചു. 78 വയസ്സായിരുന്നു.

 

By Arya MR