Mon. Jul 28th, 2025

കോഴിക്കോട്‌:

കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്‍ക്കും ഇനിമുതൽ  ആന്റിജന്‍ ടെസ്റ്റ് നടത്തും.  കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓപ്പറേറ്റീവ് സര്‍ജറി വാര്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.  ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ വാര്‍ഡിലെ ജീവനക്കാര്‍ അടക്കം നീരീക്ഷണത്തില്‍ പോവേണ്ട ആവസ്ഥയിലായി.

 

By Arya MR