Wed. Jan 22nd, 2025
ന്യൂഡൽഹി:

രാജ്യത്ത് ലോക്ക് ഡൌൺ ഇളവുകൾ നൽകുന്ന അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.ഇന്ന് മുതലാണ് അൺലോക്ക് മൂന്നാം ഘട്ടം നടപ്പിൽ വരുന്നത്. ഇതനുസരിച്ചു രാത്രിയാത്രാ നിരോധനം ഒഴിവാക്കപെട്ടിട്ടുണ്ട്.അതേപോലെ രാജ്യത്തെ യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ജിംനേഷ്യങ്ങൾക്കും ഓഗസ്റ്റ് 5 മുതൽ തുറന്നു പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങൾ അണുനശീകരണം ഉൾപ്പടെ നടത്തി എല്ലാ നിർദേശങ്ങളും പാലിച്ച ശേഷമേ തുറക്കാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.

ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്താം. ആഘോഷത്തിൽ പങ്കെടുക്കുന്നവർ മാസ്കുകൾ വയ്ക്കുകയും എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കുകയും വേണം. ധാരാളമായി ആളുകൾ കൂട്ടം കൂടാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദമായ മാർഗനിർദേശം കേന്ദ്രസർക്കാർ പിന്നീട് പുറത്തിറക്കും.സ്‌കൂൾ, കോളേജ്, കോച്ചിംഗ് സ്ഥാപനങ്ങൾ ഓഗസ്റ്റ് 31 വരെ തുറക്കാൻ പാടില്ല. കേന്ദ്ര സർക്കാർ നടത്തുന്ന വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകൾ. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകൾക്ക് അനുമതി നൽകിയിട്ടില്ല.