Mon. Dec 23rd, 2024
ലഡാക്ക്:

 
ഇന്ത്യ-ചെെന തര്‍ക്കം നിലനില്‍ക്കുന്ന പാംഗോങ് തടാകത്തിന് സമീപം ചെെന കൂടുതല്‍ സെെനികരെയും ബോട്ടുകളും വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍.  കിടങ്ങുകള്‍, ടെന്റുകള്‍, താത്കാലിക താമസ കേന്ദ്രങ്ങള്‍ എന്നിവ തര്‍ക്കമേഖലയില്‍ ചൈനീസ് സൈന്യം നിര്‍മ്മിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന സാറ്റലെെറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. തര്‍ക്ക പ്രദേശമായ ഫിംഗര്‍ 5 ഫിഗര്‍ 6 എന്നിവിടങ്ങളില്‍ 13 ബോട്ടുകളാണ് ചൈനീസ് സൈന്യം വിന്യസിച്ചിരിക്കുന്നതെന്ന് ജൂലൈ 29ലെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്.

By Binsha Das

Digital Journalist at Woke Malayalam