Fri. Jun 27th, 2025

ന്യൂഡല്‍ഹി:

കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം.  രാജസ്ഥാനില്‍ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേർത്ത യോഗത്തിൽ നേതാക്കൾ കൊമ്പുകോർത്തു. കോൺഗ്രസ്സിന്റെ പതനത്തിന് കാരണം രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ വീഴ്ചയാണെന്ന്  മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായ രാജീവ് സത്വ അഭിപ്രായപ്പെട്ടു. ഇതിൽ മുൻ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിംഗ് അതൃപ്തിയറിയിച്ചു. മുതിർന്ന നേതാക്കൾ ആത്മപരിശോധന നടത്തണമെന്ന് കപിൽ സിബലും അഭിപ്രായപ്പെട്ടു. 

By Binsha Das

Digital Journalist at Woke Malayalam