Fri. Mar 29th, 2024
തിരുവനന്തുപുരം:

സ്വര്‍ണക്കടത്ത് കേസുമായിബന്ധപ്പെട്ട്  സി- ആപ്റ്റിലെ ഉദ്യോഗസ്ഥരോട് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചു. യുഎഇ കോണ്‍സുലേറ്റിലെ ചിലര്‍ ഇവിടെ നിത്യ സന്ദര്‍ശകരായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോണ്‍സുലേറ്റില്‍ നിന്ന് സ്ഥിരമായി ഇവിടേക്ക് പായ്ക്കറ്റുകള്‍ വന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പായ്ക്കറ്റുകള്‍ സര്‍ക്കാര്‍ ഓഫീസില്‍ എത്തിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.