Thu. Jan 23rd, 2025

തിരുവനന്തപുരം:

രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.  വീട്ടിൽ ചികിത്സിക്കുമെന്ന് പറയുന്നതല്ലാതെ ആര് ചികിത്സിക്കും എങ്ങനെ ചികിത്സ ഉറപ്പാക്കുമെന്നൊന്നും സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് കൊട്ടിഘോഷിച്ച കേരളാ മോഡൽ തകര്‍ന്നടിഞ്ഞെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ്  രോഗികളെ വീട്ടിൽ കിടത്തി ചികിത്സിക്കാനുള്ള പദ്ധതി നടപ്പാക്കുക.

By Binsha Das

Digital Journalist at Woke Malayalam