ഡൽഹി:
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,931 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14,35,453 ആയി. 24 മണിക്കൂറിൽ 708 പേര് കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 32,771 ആയി. അതേസമയം, രോഗമുക്തി 63.92 ശതമാനം ആയി ഉയര്‍ന്നു. 8,85,576 പേർ ഇതുവരെ രോഗമുക്തി നേടിയതായാണ് റിപ്പോർട്ട്. ദശലക്ഷം പേരിൽ 11,805 എന്ന തോതിലാണ് നിലവിൽ രാജ്യത്തെ പരിശോധനനിരക്ക്.