Thu. Apr 25th, 2024

ലണ്ടന്‍:

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിലെ വിജയത്തോടെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലേക്ക് യോഗ്യത നേടി ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും. വോൾവ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചായിരുന്നു ചെൽസി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയത്. ഇതേ സ്കോറിന് യുണൈറ്റഡ് ലെസ്റ്റർ സിറ്റിയേയും പരാജയപ്പെടുത്തി. യുണെെറ്റഡ് ലീഗില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ ചെല്‍സി നാലാമതുമെത്തി.

By Binsha Das

Digital Journalist at Woke Malayalam