തിരുവനന്തപുരം:
രോഗികളുടെ എണ്ണം കുതിച്ചുയരുന്ന തലസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്ന ആരോപണം ശക്തമാകുന്നു. ഇന്നലെ തിരുവനന്തപുരത്ത് നടന്നത് 570 പരിശോധനകള്‍ മാത്രമാണ്. രോഗികള്‍ കൂടിയതോടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലാത്ത സാഹചര്യമാണ്. ലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ഇന്നലെ 175 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 172 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ്. അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇടുക്കി സ്വദേശി സിവി വിജയനാണ് മരിച്ചത്.