Fri. Mar 29th, 2024

ബെയ്ജിങ്:

യുഎസ്- ചൈന ബന്ധം കൂടുതല്‍ വഷളാവുന്നതിന്‍റെ സൂചന നല്‍കി ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ച് പൂട്ടി നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയതിന് പിന്നാലെയാണ് ബെയ്ജിങ്ങിന്‍‍റെ നടപടി. നയതന്ത്രപ്രതിനിധികളോട് ഇന്ന് രാജ്യം വിടാന്‍ ചൈന നിര്‍ദേശിച്ചിട്ടുണ്ട്.

ഈ മാസം 21നാണ് ചാരവൃത്തിയും ബൗദ്ധിക സ്വത്തവകാശ മോഷണവും ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ യുഎസ് ആവശ്യപ്പെട്ടത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ വഷളായ യുഎസ്- ചെെന ബന്ധം ഇനി കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് വിലയിരുത്തല്‍.

By Binsha Das

Digital Journalist at Woke Malayalam