Mon. Dec 23rd, 2024

കാക്കനാട്:

എറണാകുളം കാക്കനാട് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചയില്‍ ജോലിചെയ്യുന്ന കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ്  കൊവിഡ് സ്ഥിരീകരിച്ചത്. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇയാൾ. സമ്പര്‍ക്ക വ്യാപനത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരു  സാഹചര്യമാണിത്.

ഇദ്ദേഹത്തിന്‍റെ കൂടെ ജോലി ചെയ്തിരുന്ന 8 പേരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം ഗ്യാസ് വിതരണം ചെയ്ത മേഖലയിൽ വീട്ടുകാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.ഗ്യാസ് ഏജൻസി ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam