Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം 13 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി 48,916 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 757 പേർകൂടി മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 31,358 ആയി. എന്നാൽ രോഗമുക്തി നിരക്ക് 63.53 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രലായതിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ ഒൻപതിനായിരത്തിനും ആന്ധ്രപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലേ റിപ്പോർട്ട് ചെയ്തത്. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ രണ്ടായിരത്തിന് മുകളിലായി.

By Athira Sreekumar

Digital Journalist at Woke Malayalam