Mon. Dec 23rd, 2024

കൊച്ചി:

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകരവാദബന്ധം അന്വേഷിക്കുന്ന എന്‍ഐഎ  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചേദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാന്‍ ശിവശങ്കറിനോട് എൻഐഎ നിര്‍ദേശം നല്‍കി.

ഇന്നലെ അദ്ദേഹത്തെ എന്‍ഐഎ  5 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചിരുന്നു. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച്‌ വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പ്രതികളുമായി സൗഹൃദബന്ധം മാത്രമാണെന്നായിരുന്നു അദ്ദേഹം നേരത്തെ കസ്റ്റംസിന് മറുപടി നല്‍കിയിരുന്നത്. ഇതുതന്നെയാണ് എന്‍ഐഎക്കും നല്‍കിയതെന്നാണ് വിവരം.

 

By Binsha Das

Digital Journalist at Woke Malayalam