Fri. Nov 22nd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻ സി പ്പൽ സെക്രട്ടറി എം ശിവശങ്കറിന്‌ ക്ലീൻ ചിറ്റില്ലെന്ന് എൻ ഐ എ. കൂടുതൽ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുകയാണ് അന്വേഷണ ഏജൻസി.  കസ്റ്റംസിനും  എൻ ഐഎയ്ക്കും പിന്നാലെ എൻഫോഴ്സ്മെന്‍റും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരുമായി തനിക്ക് സൗഹൃദം മാത്രമേ ഒള്ളുവെന്നും അവരുടെ കള്ളക്കടത്ത് ഇടപാടിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് കസ്റ്റംസിനും എൻഐഎയ്ക്കും ശിവശങ്കർ നൽകിയ മൊഴി. എന്നാൽ, പത്തുദിവസമായി ദേശീയ അന്വേഷണ ഏജൻസിയുടെ പക്കലുണ്ടായിരുന്ന പ്രതികളിൽ ചിലർ നൽകിയ മൊഴി ശിവശങ്കറിന് എതിരാണ്.

By Arya MR