Thu. Dec 19th, 2024

ന്യൂഡല്‍ഹി:

കൊവിഡ് പശ്ചാത്തലത്തിലല്ല രാഷ്ട്രീയ കാരണത്താലാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം എതിർക്കാൻ ഇടതുമുന്നണിയിലെ കക്ഷികൾക്ക് വിസമ്മതം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി തിങ്കളാഴ്ച നടത്താനിരുന്ന  സമ്മേളനം മാറ്റിയതെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  ധാർമ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്നും മുഖ്യമന്ത്രിയുടെ രാജിയിൽ നിന്ന് പുറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 

By Binsha Das

Digital Journalist at Woke Malayalam