Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. നിലവിൽ ഇവർ എൻഐഎയുടെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാകാൻ സമയം വേണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ ആവശ്യം പരിഗണിച്ച് ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി. സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർ നൽകിയ ജാമ്യ ഹർജിയും 24ന് എൻഐഎ പ്രത്യേക കോടതി പരിഗണിക്കും. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ ഇന്ന് കസ്റ്റംസ് റെയ്ഡ് നടത്തി. ആക്കുളത്തെയും വട്ടിയൂര്‍ക്കാവിലെയും വീടുകളിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കസ്റ്റംസ് സംഘം നേരത്തെ തന്നെ ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു. പലപ്പോഴും സരിത്തിനൊപ്പവും സരിത്തിന് പകരവും പാഴ്‌സലുകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് ജയഘോഷ് മൊഴി നല്‍കിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam