തിരുവനന്തപുരം:
സംസ്ഥാനത്തെ കൊവിഡ് ചികിത്സ പ്രോട്ടോക്കോളിൽ മാറ്റംവരുത്തി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആന്റിജൻ ടെസ്റ്റ് നടത്തി രോഗികളെ ഡിസ്ചാർജ് ചെയ്യാമെന്നതാണ് പുതിയ തീരുമാനം. പിസിആർ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ഡിസ്ചാർജ് ചെയ്തിരുന്നത്.
സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയുളള മാർഗനിർദേശവും ആരോഗ്യവകുപ്പ് പുറത്തിറക്കി. ഇവർക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തും. ഓരോരുത്തര്‍ക്കും ശുചിമുറി അടക്കമുള്ള ഓരോ മുറിയും തൊഴിലുടമകള്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നെഗറ്റീവ് ആകുന്നവര്‍ക്ക് നിരീക്ഷണ കാലാവധി പൂര്‍ത്തിയായ ശേഷം ജോലി തുടരാം.