Thu. Dec 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇതാദ്യമായാണ് പ്രതിദിന കണക്ക് ആയിരം കടക്കുന്നത്. ഇതോടെ ആകെ രോഗികൾ 15,032 ആയി. സമ്പർക്കം വഴി 785 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്, ഇതിൽ ഉറവിടം അറിയാത്തവ 57 കേസുകൾ. അതേസമയം 272 പേർ ഇന്ന് രോഗമുക്തരായി. 

തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസർകോട് 101, എറണാകുളം 92, മലപ്പുറം 61, തൃശ്ശൂർ 56, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43, കണ്ണൂർ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്ത് നിന്ന് വന്നവരും, 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. സംസ്ഥാനത്ത് ഇന്ന് 1 മരണം കൂടി രേഖപ്പെടുത്തി. ഇടുക്കി സ്വദേശി നാരായണൻ(75) ആണ് മരിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam