Mon. Dec 23rd, 2024

കൊച്ചി:

 സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചു. എന്നാൽ, സ്വർണ്ണക്കടത്തിന്റെ പ്രധാന കണ്ണി റമീസാണെന്നും സ്വപ്നയും സന്ദീപും പറഞ്ഞതായി എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.  ലോക്ഡൗണ്‍ സമയത്തെ രാജ്യത്തെ സ്ഥിതിഗതികൾ ഉപയോഗപ്പെടുത്തി കൂടുതല്‍ സ്വര്‍ണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് റമീസ് പദ്ധതിയിട്ടിരുന്നെന്നും വിദേശത്തെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും ഇവർ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

 

By Arya MR