പാലക്കാട്:
പട്ടാമ്പിയിൽ സ്ഥിതി ഗുരുതരമാണെന്നും സ്ഥലം കമ്യൂണിറ്റി സ്‌പ്രെഡിലേക്ക് പോകുന്നുവെന്ന് ഭയപ്പെടുന്നതായും മന്ത്രി എകെ ബാലൻ പറഞ്ഞു. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ജില്ലയിൽ 47 കേന്ദ്രങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തുമെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറത്തും കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. തിരൂരില്‍ മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി, ഒപ്പം മാർക്കറ്റിലെ എല്ലാ തൊഴിലാളികളെയും കൊവിഡ് വിധേയരാക്കും. പെരിന്തല്‍മണ്ണയിലെ മത്സ്യമൊത്ത വ്യാപാര കേന്ദ്രവും കൊയിലാണ്ടി മത്സ്യമാർക്കറ്റും അടയ്ക്കും. മലപ്പുറത്ത് ഇതുവരെ ആയിരത്തി ഇരുന്നൂറ്റി നാൽപ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.