Reading Time: < 1 minute

തിരുവനന്തപുരം:

സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത തുടരുന്നു. എറണാകുളത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. ഇന്നലെ മാത്രം 97 പേര്‍ക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 34 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം സാമൂഹിക വ്യാപനത്തിന്‍റെ വക്കിലാണെന്ന് െഎ എംഎ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

 

Advertisement