Fri. Apr 19th, 2024

രാജാക്കാട്:

സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം ദിനംപ്രതി കൂടുന്ന ഇടുക്കി രാജാക്കാട് സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണംകൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാജാക്കാട് പഞ്ചായത്തിലെ ആറ് വാർഡുകൾ ട്രിപ്പിൾ ലോക്ക് ഡൗണിലാണ്. മറ്റ് വാർഡുകളിൽ കടുത്ത നിയന്ത്രണങ്ങളുമുണ്ട്. ഇന്നലെ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജാക്കാട്ടെ കൊവിഡ് രോഗികളുടെ എണ്ണം 36 ആയി.

By Binsha Das

Digital Journalist at Woke Malayalam