Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ  അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം.  

മാഫിയകളും ലോബികളും ഇടതുപക്ഷ പ്രകടനപത്രികക്ക് അന്യമാണെന്നും കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണമെന്നും കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും ലേഖനത്തിൽ പറയുന്നു. ചിലർ ചട്ടം ലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നും മന്ത്രി കെടി ജലീലിന്റെ പേരെടുത്ത് പറയാതെ ലേഖനത്തിൽ പറഞ്ഞു. 

 

By Arya MR