Sun. Jan 19th, 2025

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചേദ്യം ചെയ്തേക്കും. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് പോകാനാണ് സാധ്യത.

അതേസമയം, സ്വപ്ന സുരേഷിന്‍റെ സ്പേയിസ് പാര്‍ക്കിലെ നിയമനത്തിന് പിന്നില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തയിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരുമായി പാലിക്കേണ്ട പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും സിവില്‍ സര്‍വീസ് ചട്ടലംഘനം നടന്നിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

By Binsha Das

Digital Journalist at Woke Malayalam