തിരുവനന്തപുരം:
അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർവീസിന് നിരക്കാത്ത പ്രവർത്തനം ശിവശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ രാജ്യ സുരക്ഷയ്ക്ക് അപകടകരമാകുന്ന വലിയ ശൃംഖല ഉണ്ടെന്നു കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. യുഎഇ അറ്റാഷെ റഷീദ് കമിസ് അല്‍ അസ്മിയയുടെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോ പ്രത്യേക ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് പിടികൂടിയത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്കു ഭീഷണിയാവുന്ന കള്ളക്കടത്താണ്. അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രധാന പ്രതിയായ സരിത്ത് കുറ്റം സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.