Thu. Dec 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് വന്നവരാണ്, 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. സമ്പർക്കം വഴി 481 പേർക്ക് രോഗം ബാധിച്ചതും ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇതിൽ 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരത്ത് മാത്രം 301 സമ്പർക്ക കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.  എറണാകുളത്ത് 57 രോഗികളിൽ 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങളും ഉണ്ടായി. ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുതെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

By Athira Sreekumar

Digital Journalist at Woke Malayalam