Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളകടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിന് എതിര്‍വശത്തെ ഫ്‌ളാറ്റില്‍ മുറി ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരനായ അരുണ്‍.  െഎടി വകുപ്പില്‍ ശിവശങ്കറിന്‌ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെന്നു പറഞ്ഞാണ് അരുണ്‍ മുറി ബുക്ക് ചെയ്തത്. എന്നാല്‍, ശിവശങ്കരന്‍ ആവശ്യപ്പെട്ടിട്ടാണ് മുറി ബുക്ക് ചെയ്തതെന്ന് അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കള്ളക്കടത്ത് സംഘത്തിന്‍റെ ചര്‍ച്ചകളില്‍ സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളിയായി. ഹോട്ടല്‍ മുറിയില്‍ ആദ്യം എത്തിയത് ജയശങ്കറാണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam