Sun. Dec 22nd, 2024

എറണാകുളം:

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജൂലൈ 31 വരെ പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി പ്രത്യേക നിർദ്ദേശം നൽകി.  കേന്ദ്രമാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണമെന്നും അറിയിച്ചു.

പ്രതിഷേധ പരിപാടികളിൽ 10 പേർക്ക് പങ്കെടുക്കാം എന്ന സംസ്ഥാന സർക്കാർ മാർഗനിർദേശം കേന്ദ്രനിർദേശങ്ങൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടന്നാൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത് സംബന്ധിച്ച് നോട്ടീസ് അയക്കാനും നിർദ്ദേശം നൽകി.

By Binsha Das

Digital Journalist at Woke Malayalam