Thu. Apr 25th, 2024

തിരുവനന്തപുരം:

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ജോലി ചെയ്തിരുന്ന സ്പേസ് പാർക്കിന്‍റെ മേൽനോട്ടം വഹിക്കുന്ന സർക്കാർ സ്ഥാപനം കേരളാ സ്റ്റേറ്റ് ഐടി  ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും കസ്റ്റംസ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിന്‍റെ സെക്രട്ടേറിയറ്റിന് അടുത്തുള്ള ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.  സ്വപ്നയും സരിത്തും സന്ദീപും ഈ ഫ്ലാറ്റിൽ നിത്യ സന്ദർശകരായിരുന്നുവെന്ന് സൂചനകൾ ലഭിച്ചതോടെയാണ് പരിശോധന ശക്തമാക്കിയത്.

By Binsha Das

Digital Journalist at Woke Malayalam